മുട്ടില്‍ : അഴിമതി ചൂണ്ടികാണിച്ച നാട്ടുകാരനെ അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ കുട്ടമംഗലം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം കാരാപ്പുഴ കനാല്‍ പുനര്‍ നിര്‍മ്മാണത്തില്‍ ക്വാറി വേസ്റ്റ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിലെ അഴിമതി അധികൃതര്‍ക്ക് കാണിച്ചുകൊടുത്തതിനാണ് പ്രദേശവാസിയായ സതീശനെ ക്രൂരമായി ആക്രമിച്ചത്.
കാരാപ്പുഴ എക്സിക്യുട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സംഭവം. സംഭവത്തി ല്‍ ബിജെപി പ്രതിഷേധിച്ചു. ഗുണമേന്മയില്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ച് പണി തുടങ്ങിയാല്‍ പ്രവൃത്തി തടഞ്ഞുകൊണ്ടുള്ള സമരപരിപാടികള്‍ക്ക് ഭാര തീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. വി.ന്യൂട്ടന്, ബാലഗോപാലന് പനങ്കണ്ടി, ബാലന് മടക്കിമല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: