മാനന്തവാടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മധ്യവയസ്കന് ബസ്സില്‍ മരിച്ചു. ദ്വാരക അത്തിലന്‍ ഇബ്രാഹിം(58) ആണ് മരിച്ചത്. മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പോയ സ്വകാര്യ ബസ്സില്‍ വെച്ച് വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ചികിത്സയ്ക്കായി കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് പോയതാണ് ഇബ്രാഹിം. ബസ്സ് നിര്്ത്തിയിട്ടും ഇറാങ്ങാത്തതിനെ തുടര്‍ന്ന് ഉറങ്ങിപ്പോയതാകാം എന്നു കരുതി വിളിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം ജമീലയാണ് ഭാര്യ. ഷബ്ന,ഷക്കീല,ഷംന,ഷഫ്ന, ഷിനോബ് എന്നിവര്‍ മക്കളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: