മഞ്ചേരി: ജില്ലാ ശാസ്ത്രോത്സവത്തിന് മഞ്ചേരിയില്‍ തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേള കുട്ടിശാസ്ത്രജ്ഞരുടെ ഉദയത്തിന് വേദിയാകുകയാണ്. നഗരത്തിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ശാസ്ത്രോത്സവം നടക്കുന്നത്. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്ന് 9700 വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
മേള അഡ്വ.എം.ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, എച്ച്എംവൈഎച്ച്എസ്എസ്, തുറക്കല്‍ എച്ച്എംവൈഎയുപി സ്കൂള്‍, ചുള്ളക്കാട് ഗവ.എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്.
ആദ്യ ദിവസമായ ഇന്നലെ എല്‍പി, ഹൈസ്ക്കൂള് വിഭാഗങ്ങളിലെ ഗണിതശാസ്ത്ര തത്സമയ മത്സരങ്ങളും ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള് വിഭാഗങ്ങളിലെ തത്സമയ മത്സരങ്ങളും സാമൂഹ്യ ശാസ്ത്ര മേളയില്‍ വിവിധ വിഭാഗങ്ങളിലെ ക്വിസ്സ് മത്സരങ്ങും നടന്നു.
31 ഇനങ്ങളിലാണ് ആകെ മത്സരം. 9700 വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭക്ഷണത്തിനും മികച്ച ക്രമീകരണമാണുള്ളത്. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിന്ന് പൊതികളാക്കിയാണ് ഓരോരുത്തര്‍ക്കും ഭക്ഷണം എത്തിക്കുന്നത്. ലഭ്യമായ സൗകര്യങ്ങളില്‍ മികച്ച മേളയാണ് മഞ്ചേരിയിലേതെന്ന് വിവിധ ഇടങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികളും അദ്ധ്യാപകരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: