മലപ്പുറം: പുരോഗമന പദ്ധതികളെ ആദ്യം എതിര്‍ക്കുകയും പിന്നീട് യാതൊരു മടിയുമില്ലാതെ ഏറ്റെടുക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ ശീലമാണെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:എ.എന്‍.രാജന്‍ബാബു. എന്‍ഡിഎ മലപ്പുറം ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിച്ചത് കള്ളപ്പണമെന്ന മഹാവിപത്ത് ഇല്ലാതാക്കാനാണ്. ഈ സത്യം സിപിഎമ്മിന് നന്നായി അറിയാം. പക്ഷേ പെട്ടെന്നൊന്നും അംഗീകരിക്കാന്‍ അവരുടെ ശീലം അനുവദിക്കില്ല. കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പക്ഷേ ഇവരുടെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
കള്ളപ്പണത്താല്‍ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തിവര്ക്ക് അത് നശിപ്പിക്കുമ്പോള്‍ വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്.
ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് എന്‍ഡിഎയില്‍ നിന്ന് അകറ്റുകയാണ് സിപിഎമ്മിന്റെ പ്രധാനലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്തരത്തിലൊരു നീക്കം അവര്‍ നടത്തുകയും ചെയ്തു. പക്ഷേ ഇനി അതൊന്നും കേരളത്തില്‍ വിലപ്പോകില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അരയക്കണ്ടി സന്തോഷ്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ.ബാബു, പിഎസ്പി സംസ്ഥാന സമിതിയംഗം ബിന്റോ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ദാസന് കോട്ടക്കല്‍, കളത്തിങ്കല്‍ സുരേഷ്കുമാര്‍, എം.എന്‍.ഗിരി, അയൂബ്ഖാന്, പൈലി വാദ്യാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: