മൂവാറ്റുപുഴ: റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച തുക സ്വകാര്യ റോഡിനായി ചെലവഴിച്ചുവെന്ന ഹര്‍ജിയില്‍ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍. രാമചന്ദ്രന്റെ ഹര്‍ജിയിലാണ് നടപടി. ഡിസംബര്‍ 28നു മുമ്പ് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ എസ്പിയോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട നാല്‍പ്പതുപറ റോഡില്‍ നിന്ന് തുടങ്ങുന്ന അരീലോട്ടം ഫുട്ട്പാത്ത് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കുന്നതിന് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകാരമായ പദ്ധതിക്കായി അനുവദിച്ച ഒന്നര ലക്ഷം രൂപ പത്താം വാര്‍ഡില്‍ അതേ നമ്പറില്‍ അതേപേരില്‍ നടപ്പാക്കി പണം വാങ്ങിയെടുത്തുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗമായിരുന്ന വി.കെ. ഷാനവാസ്, അസിസ്റ്റന്റ് എഞ്ചി നീയര്‍മാരായ കെ.ജി. ലാലി, മേഘ്‌ന, ജൂഡ് ജോസഫ്, ഗുണഭോക്തൃ സമിതി കണ്‍വീനര്‍ എന്‍.സി. രാധാകൃഷ്ണന്‍, ഗുണഭോക്തൃ സമിതി ചെയര്‍മാന്‍ എം. രാജശേഖന്‍ നായര്‍ കെ.ബി. ജയകുമാര്‍, ഗീതാ സലിംകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
















