നെയ്യാറ്റിന്‍കര: ബാലഗോകുലം തിരുവനന്തപുരം ഗ്രാമജില്ലാ രക്ഷാധികാരീ പഠനശിബിരം നാളെ പാറശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ ആരംഭിക്കും. രണ്ടുദിവസത്തെ പഠനശിബിരത്തില്‍ ബാലഗോകുലത്തിന്റെ സംസ്ഥാന തല പ്രശിക്ഷണം ലഭിച്ചവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. പഠനശിബിരത്തിന്റെ സമാപന ദിവസമായ 20ന് 2മണിക്ക് ഭഗിനി നിവേദിതയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഭഗിനീ സമ്മേളനം സിനിമാ സംവിധായകന്‍ രാജസേനന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊല്‍ക്കത്ത ശ്രീരാമകൃഷ്ണ മഠത്തിന്റെ ഭഗിനി നിവേദിത പുരസ്‌കാര ജേതാവായ സിസ്റ്റര്‍ മൈഥിലിയെ ആദരിക്കുന്നു. ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
















