കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ബഡ്ജറ്റില്‍ നാടക കലാകാരന്മാരുടെ ക്ഷേമപെന്ഷന് ആയിരത്തി അഞ്ഞൂറ് രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച ധനകാര്യവകുപ്പിന്റെ ഉറപ്പ് ഉടന്‍ പ്രാബല്യത്തില്‍ വരുത്തുവാനുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കേരള ഡ്രാമ വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പ്രദീപ് മാളവിക സംസ്ഥാന സമ്മേനത്തില്‍ ആവശ്യപ്പെട്ടു.
ഇനിയും ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടില്ലാത്ത കലാകാരന്മാര് തിരുവനന്തപുരത്ത് കരമനയിലുള്ള ഡ്രാമവെല്ഫെയര് അസോസിയേഷന് ഓഫീസിലോ ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസിലോ ബന്ധപ്പെടുക.
















