കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി കള്ളപ്പണം കണ്ടെത്തുന്നതിന് വേണ്ടി 500 ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് എത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ബാങ്കുകള്‍ നടപ്പിലാക്കുന്നില്ലെന്നും ഇതിനായി വൃദ്ധജനങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അഗസ്റ്റിന്‍ കുളത്തൂര്‍ അധ്യക്ഷത വഹിച്ചു.
















