കറുകച്ചാല്‍: അയല്‍ക്കാരന്‍ നടപ്പുവഴി കെട്ടിയടച്ചതിനാല്‍ വീട്ടില്‍കയറാന്‍ മാര്‍ഗമില്ലാതെ നാലംഗ കുടുംബം. നെടുംകുന്നം പഞ്ചായത്ത് 5-ാം വാര്‍ഡിലെ നെടുംകുന്നം മാര്‍ക്കറ്റ് 12-ാം മൈല്‍ റോഡില്‍ പുള്ളോലിക്കുന്ന് കലംകെട്ടിക്കല്‍ പ്രേമചന്ദ്രനും കുടുംബവുമാണ് വഴിയില്ലാതെ ദുരിതത്തിലായത്.
സമീപവാസി നടപ്പുവഴി കെട്ടിയടച്ചതോടെ പ്രേമചന്ദ്രനും കുടുംബത്തിനും പുറത്തേക്ക് ഇറങ്ങാന്‍ നിവൃത്തിയില്ലാതായി. പ്രേമചന്ദ്രന്റെ മക്കളായ കുരിശുംമൂട് വില്ലേജില്‍ എം.കോം വിദ്യാര്‍ത്ഥിനി നിഷയ്‌ക്കും നെടുംകുന്നം ശ്രീനാരായണ കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി ശാലിനിക്കും കോളേജില്‍ പോകാനാവാതെ വിഷമിക്കുകയാണ്. കഴിഞ്ഞ 30നാണ് ഇവര്‍ ഉപയോഗിച്ചിരുന്ന വഴി അയല്‍വാസി മുന്നറിയിപ്പില്ലാതെ അടച്ചത്.
അന്ന് കോളേജില്‍നിന്നും വീട്ടിലേക്ക് വന്ന ശാലിനിയും നിഷയും മണിക്കൂറുകളോളം പെരുവഴിയില്‍ നില്‍ക്കേണ്ടതായി വന്നു. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് ഇവര്‍ വീട്ടില്‍ കയറിയത്. 16വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന വഴിയാണ് മുന്നറിയിപ്പില്ലാതെ അയല്‍വാസി കെട്ടിയടച്ചത്. ചില തല്‍പ്പര കക്ഷികളെ സ്വാധീനിച്ച് ഇവര്‍ക്ക് വഴിയില്ലെന്ന് കോടതിയില്‍ സാക്ഷ്യപ്പെടുത്തി അനുകൂലവിധി സമ്പാദിച്ചു.
ഇതോടെയാണ് നടപ്പുവഴി അടച്ചത്. മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം. പല ക്രയവിക്രയങ്ങള്‍ നടന്നതുകൊണ്ട് ഭൂവുടമ ഇതുവഴിയുണ്ടായിരുന്ന വഴിയുടെ കാര്യം മറച്ചുവച്ചുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. വഴി തിരികെ ലഭിക്കുന്നതിനുള്ള നീക്കത്തിലാണ് പ്രേമചന്ദ്രനും കുടുംബവും
















