പള്ളിക്കത്തോട് : എസ്എഫ്‌ഐ അക്രമത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പള്ളിക്കത്തോട് ഗവ: ഐടിഐകോളേജിലെ എബിവിപി പ്രവര്‍ത്തകരായ വിനീത്, അമല്‍ചന്ദ്രന്‍, നന്ദു എസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോവാനായി നിന്ന എബിവിപി പ്രവര്‍ത്തകരെ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ പുറത്തുനിന്നുള്ള ഡിവൈഎഫ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. ഗുണ്ടാസംഘങ്ങള്‍ ഇരുമ്പ് കമ്പികൊണ്ടും പട്ടികകൊണ്ടും നടത്തിയ അക്രമത്തില്‍ എബിവിപി പ്രവര്‍ത്തകരുടെ കൈക്കും കാലിനും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍ കെസി പ്രതിഷേധം അറിയിച്ചു.
















