ഇരിട്ടി: പായം നിവേദിതാ സേവാകേന്ദ്രത്തില്‍ ആര്‍ട്ട്ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തില്‍ നവചേതനാ ശിബിരം ആരംഭിച്ചു. ശ്വസന പ്രക്രിയയിലൂടെ വ്യക്തിത്വ വികസനം നേടിയെടുത്ത് രോഗങ്ങളെ ചെറുത്തുതോല്‍പ്പിക്കുവാന്‍ വ്യക്തികളെ പ്രാപ്തമാക്കുന്ന തരത്തിലുള്ള അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന പ്രക്രിയയാണ് ഇത്. പരിപാടി പി.രമേശന് ഉദ്ഘാടനം ചെയ്തു. എം.പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. ചിന്നമ്മ ജോര്‍ജ്ജ്, ഷീലാ ഭാസ്കരന്, ഗിരീഷ് കൈതേരി, കെ.രവീന്ദ്രന്, പി.ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രസാദ് പടിയൂര്‍, അനൂപ്, സുനില്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്കി.
















