മമ്പറം: പാതിരിയാട് തിരുമംഗലം ക്ഷേത്രത്തിന്ന് സമീപം കുന്നുമ്മല്‍ രവീന്ദ്രന്റെ വീടിന് തീയ്യിട്ട സിപിഎം കാടത്തം പൊതുസമൂഹത്തെ കൊഞ്ഞനം കാട്ടുന്ന സമീപനമാണെന്ന് ആര്‍എസ്എസ് നേതാവ് ഒ.രാഗേഷ് പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം,
മന്ത്രിമാര്‍ പങ്കെടുത്ത സമാധാനയോഗം കഴിഞ്ഞ് മഷിയുണങ്ങും മുമ്പേ രണ്ടാമത്തെ അക്രമമാണ് ഈ പ്രദേശത്തുണ്ടായത്. കഴിഞ്ഞദിവസം വേങ്ങാട് കല്ലായിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടാക്രമിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായി വേങ്ങാട് പഞ്ചായത്തില്‍ സിപിഎം സൃഷ്ടിക്കുന്ന ഭീകരതക്കെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും ബിജെപി-ആര്‍ എസ്എസ് നേതാക്കളായ ഒ.രാഗേഷ്, ആര്‍കെ.ഗിരിധരന്‍, എ.പി പുരുഷോത്തമന്‍, കെ.പി.ഹരീഷ് ബാബു, പി.പ്രജിത്ത് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു
















