കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ് പ്രവര്‍ത്തക പരിശീലന ശിബിരം നാളെ വൈകുന്നേരം 5 മണിക്ക് മീത്തലെ പുന്നാട് നിവേദിത സ്‌കൂളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് അധ്യക്ഷത വഹിക്കും. 18 ന് വൈകുന്നേരം ആരംഭിക്കുന്ന ശിബിരം 20 നു വൈകുനേരം സമാപിക്കും. ശിബിരത്തില്‍ പി.കെ.കൃഷ്ണദാസ്, കെ.പി.ശ്രീശന്‍ മാസ്റ്റര്‍, അഡ്വ. ജയസൂര്യന്‍, വത്സന്‍ തില്ലങ്കേരി, വി.കെ.സജീവന്‍, കെ.രഞ്ജിത്ത്, പി.സി.മോഹനന്‍ മാസ്റ്റര്‍, പി.രഘുനാഥ്, എം.മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുക്കും.
















