കണ്ണൂര്‍: മന്ത്രിമാരുടെയും ജില്ലാ കളക്ടര്‍ തുടങ്ങിയവരുടെ നേത്രത്വത്തില്‍ നടന്ന സമാധാന യോഗത്തിലെടുത്ത തീരുമാനത്തിന് വിപരീതമായി സിപിഎം കണ്ണൂര്‍ ജില്ലയില്‍ ആക്രമണത്തിന് കോപ്പു കൂട്ടുകയാണ് എന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ രാത്രി പാതിരിയാട് രാഹുലിന്റെ വീടിനു നേരെ നടന്ന തീവെപ്പ് ശ്രമം അതിനുദാഹരണമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ ജീവന്‍ രക്ഷപെട്ടത്. അതുപോലെ ഇന്ന് രാവിലെ പുഞ്ചക്കാട് ദാമോദരന്‍ സ്മൃതി മണ്ഡപം വൃത്തിയാകാന്‍ ചെന്നപ്പോള്‍ അതിനു സമീപം ബോംബ് ഒളിപ്പിച്ചുവെച്ച നിലയില്‍ കാണപ്പെട്ടു. നാളെ പുഞ്ചക്കാട് ദാമോധരന്റെ സ്മൃതിദിനമാണ്. അതുകൊണ്ടാണ് അവിടെ ബോംബ് വെച്ച് ബിജെപി പ്രവര്‍ത്തകരെ അപായപ്പെപടുത്താന്‍ ശ്രമിച്ചത്. ഇതെല്ലാം സൂചിപ്പിക്കുന്നത് സിപിഎം കണ്ണൂര്‍ ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
















