കോഴഞ്ചേരി: കോഴഞ്ചേരി വണ്ടിപ്പേട്ടയിലെ സ്വകാര്യ വ്യക്തികളുടെ വസ്തുവിനെ സംബന്ധിച്ചുള്ള വിഷയത്തില്‍ ഭരണപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിലും കേസിന്റെ തുടര്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം സംയുക്തമായി കോഴഞ്ചേരി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി.
പഞ്ചായത്ത് ഭരണസമിതി വണ്ടിപ്പേട്ടക്കേസില് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് തെറ്റിധരിപ്പിക്കുകയും നാളിതുവരെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. കോഴഞ്ചേരി ബസ് സ്റ്റാന്റ് വിഷയത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര കമ്മിറ്റിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന വണ്ടിപ്പേട്ടയെ സംബന്ധിച്ചുള്ള പ്രമേയത്തില്‍ ഭരണപ്രതിപക്ഷ വാഗ്വാദവുംഉണ്ടായി.
സിപിഎം കാരനും മെമ്പറുമായ ഭരണകക്ഷിയിലുള്ള വ്യക്തിയുടെ പരാമര്‍ശം മിനിട്ട്സില്‍ രേഖപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല എന്നും പരാതി ഉയരുന്നു. പ്രതിപക്ഷാംഗം വണ്ടിപ്പേട്ടക്കോസില് സ്വകാര്യ അന്യായ ഫയല്‍ ചെയ്തപ്പോഴാണ് വണ്ടിപ്പേട്ടക്കേസില് പഞ്ചായത്ത് ഭരണസമിതി അപ്പീല്‍ നല്‍കിയിട്ടില്ല എന്ന് തെളിഞ്ഞത്. അടിയന്തിര കമ്മിറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: