കല്‍പ്പറ്റ : ബിജെപി ജില്ലാസെക്രട്ടറിയും ജില്ലാ ട്രഷററും കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.മുകുന്ദന്റെ ആറാം ചരമവാര്‍ഷിക ദിനാചരണത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി. മികച്ച കര്‍ഷകനായിരുന്ന കെ.മുകന്ദന് (കടലി മുകുന്ദന്). സംഘടനാ പ്രവര്‍ത്തകര്‍ക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കും നാനാ തുറകളിലുള്ള ആളുകള്‍ക്കും മാത്യകയായിരുന്നു എന്ന് ബിജെപി സംസ്ഥാന സമിതി അംഗം കെ.സദാനന്ദന് അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ രാമചന്ദ്രന്, പി.ജി ആനന്ദകുമാര്‍, വി.നാരായണ ന്, കെ.ശ്രീനിവാസന്, ശാന്തകുമാരി ടീച്ചര്‍, ടി.എം സുബീഷ്, എം.പി.സുകുമാരന്‍, വി. കെ.ശിവദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: