തിരുനെല്ലി : വയനാടിനെ സമ്പൂര്‍ണ്ണ ഒഡിഎഫ് ആയി പ്രഖ്യാപിച്ചിട്ടും ശുചിത്വ മുറികള്‍ സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല എന്നതാണ് ജില്ലയിലെ അനുഭവ സാക്ഷ്യങ്ങള്‍ വെളിപെടുത്തുന്നത്.
പല വനവാസി കോളനികളിലും ശുചിമുറികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. കോളനിക്കാരാവട്ടെ വനപ്രദേശങ്ങളെയും കുറ്റിക്കാടുകളെയുമാണ് ഇന്നും ആശ്രയിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുനെല്ലി അരണപ്പാറയില്‍ വീട്ടമ്മയായ ലീല പ്രഭാത കൃത്യത്തിനായി വനത്തില്പോയപ്പോള് പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ശുചിമുറികള്‍ ഇവര്‍ക്ക് അന്യമാണെന്നാണ് തിരുനെല്ലിയില്‍നിന്നും ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: