കാസര്‍കോട്: കള്ളപ്പണം കണ്ട് കെട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെയുളള കാല്‍വെയ്പ്പാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന് പറഞ്ഞു. സാമ്പത്തിക രംഗം മുഴുവന്‍ കള്ളപ്പണക്കാരെയും കള്ളനോട്ടിനെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു സമാന്തര സമ്പത്ത് വ്യവസ്ഥായാണ് പല മേഖലകളെയും മുന്നോട്ട് നയിക്കുന്നത്. അത് തടയാന്‍ നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ കൂടിയേ കഴിയു. ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കേരളമെത്തിയെന്നതിന്റെ സൂചനയാണ് എന്‍ഡിഎയെ രുപീകരണം. മുന്നണികളോടേറ്റു മുട്ടാന്‍ മുന്നണികള്‍ക്കേ കഴിയുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ദേശീയ തലത്തില്‍ മുന്നണി രാഷ്ട്രീയത്തിന് രൂപം നല്കി വിജയിപ്പിച്ച് കാണിച്ച് കൊടുത്ത മുന്നണിയാണ് എന്‍ഡിഎ. സമീപ ഭാവിയില്‍ തന്നെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ അണി നിരക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടത് വലത് മുന്നണികള്‍ക്ക് വന്‍ ഭീഷണിയായി മാറുമെന്ന് സി.കെ,പി കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ കാസര്‍കോട് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനെ ചെയ്ത് സംസാരിക്കുയായിരുന്നു സി.കെ.പതാമനാഭന്‍. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ,ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. തോമസ് ഐസകിന്റെ മേശവലിപ്പിലെ 1000രൂപയുടെ നോട്ട് കെട്ടുകള്‍ ഫ്യൂസായതിന്റെ കണ്ണീരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടതെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു പറഞ്ഞു. കേരളം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണമുളള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.രാജന് ബാബു, കേരള കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി കൃഷ്ണന് തണ്ണോട്ട്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, കേരള കോണ്‍ഗ്രസ്സ സംസ്ഥാന വൈസ് ചെയര്മാന് അഹമ്മദ് തോട്ടത്തില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മാന്വല്‍ കാപ്പന്, ജില്ലാ പ്രസിഡണ്ട് ഹരിപ്രസാദ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട്, ബിജെപി ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്, എം.സജ്ജീവ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, പിഎസ്പി ജില്ലാ പ്രസിഡണ്ട് ടി.കുഞ്ഞിരാമന്, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഗണേഷ് പാറക്കട്ട തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: