കോട്ടയം: കള്ളടാക്‌സി, റെന്റ്-എ-കാര്‍ എന്നിവയ്‌ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സന്തോഷ് പോള്‍ ആവശ്യപ്പെട്ടു. അടിക്കടി ഇന്‍ഷ്വറന്‍സ് വര്‍ദ്ധനവിലുണ്ടാകുന്ന വ്യതിയാനം ടാക്‌സി തൊഴിലാളികളുടെ നട്ടെല്ലൊടിക്കുമെന്ന് സന്തോഷ് പോള്‍ ചുണ്ടിക്കാട്ടി. കെ.ജി.ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ സംഘത്തിന്റെ പുതിയ ഭാരവാഹികളെ ജില്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന്‍ പ്രഖ്യാപിച്ചു. എസ്.എസ്.ശ്രീനിവാസപിള്ള സജീവ്.ഡി. അയ്‌മനം തുടങ്ങിയവര്‍ സംസാരിച്ചു. പി. ജി.ഗോപാലകൃഷ്ണന്‍(പ്രസിഡന്റ്), സജീവ്.ഡി. അയ്‌മനം(ജനറല്‍ സെക്രട്ടറി), സന്തോഷ് കുമാര്‍ മുക്കൂട്ടുതറ(ഖജാന്‍ജി)എന്നിവരടങ്ങുന്ന 12അംഗ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.
















