വൈക്കം: വൈക്കത്തഷ്ടമിക്ക് വഴിവാണിഭ കച്ചവടത്തിന് ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന ഗ്രാമഫോണുകള്‍ ഉള്‍പ്പെടെയുള്ളവ എത്തിയത് അഷ്ടമി വാണിഭത്തിലെ വേറിട്ട കാഴ്‌ച്ചയായി. കോട്ടയം സംക്രാന്തി സ്വദേശി ഹബീബാണ് ഇത്തരം വസ്തുക്കളുടെ കച്ചവടം നടത്തുന്നത്. ഇരുപത് വര്‍ഷമായി കച്ചവടം ആരംഭിച്ചിട്ട് ആദ്യമായാണ് ഇദ്ദേഹം വൈക്കത്ത് കച്ചവടത്തിന് എത്തുന്നത്.
ശരറാന്തല്‍ വിളക്ക്്,കൊത്തുപണികളോടപുകൂടിയ കറക്കി ഡയല്‍ ചെയ്യുന് ഫോണ്‍.1915 ഇറങ്ങിയ ദൂരദര്‍ശിനി,പഴയ ഡിസ്‌ക്കുകള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഇവയെല്ലാം ബൈക്കില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാന്റിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പഴയ തറവാടുകളില്‍ നിന്നാണ് ഇവ ശേഖരിക്കുന്നത്. ഗ്രാമഫോണ്‍ 3500 രൂപയ്‌ക്കാണ് വില്‍ക്കുന്നത്്. നേരിട്ടുള്ള കച്ചവടമായതിനാല്ണ് വിലകുറച്ചു നല്‍കാന്‍ കഴിയുന്നതെന്ന് ഹബിബ് പറയുന്നു.
















