അമ്പലപ്പുഴ: സ്‌കാനിങ് കേന്ദ്രത്തിന്റെ പ്ലാസ്റ്ററിങ് ഇളകിതലയില്‍ വീണ് ജീവനക്കാരന് പരിക്ക്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്‌കാനിങ് വിഭാഗത്തിലെ നേഴ്‌സായ അനൂപിനെയാണ് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. സ്‌കാനിങ് കേന്ദ്രത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ മുകള്‍ ഭാഗത്ത് നിന്നും പ്ലാസ്റ്ററിങ് ഇളകി ഇയാളുടെ തലയില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ഏഴ് വര്‍ഷക്കാലം പഴക്കമുള്ള സ്‌കാനിങ് കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി ചെയ്യിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. വീണ്ടും പ്ലാസ്റ്റര്‍ ഇളകി വീണ് അപകടമുണ്ടാകാന്‍ സാദ്ധ്യത ഏറെയാണന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
















