പൂച്ചാക്കല്‍: കഞ്ചാവ് മാഫിയക്ക് എതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ വൃദ്ധയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുില്ലെന്ന് പരാതി. തൈക്കാട്ടുശേരി അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ ജീവനക്കാരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ നടുഭാഗം മുറിയില്‍ പുതിയാട്ട് ശാന്തമ്മ (72) ആണ് ആക്രമിക്കപ്പെട്ടത്. ജോലികഴിഞ്ഞ് മടങ്ങുതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുു ആക്രമണം. തടഞ്ഞു നിര്‍ത്തി കരണത്തടിക്കുകയും ചവി’ി നിലത്തി’ ശേഷം വസ്ത്രം വലിച്ച് കീറുകയുമായിരുന്നെന്ന് ശാന്തമ്മ പറഞ്ഞു.
ദിവസങ്ങളോളം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ പോലും ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. രാഷ്‌ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രതിയെ സംരക്ഷിക്കുതിനെതിരെ മനുഷ്യാവകാശ കമ്മീഷനും ഉത പോലീസ് അധികാരികള്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ശാന്തമ്മയുടെ ബന്ധുക്കള്‍.
















