കല്‍പ്പറ്റ : ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി തോട്ടം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പളത്തെ ബാധിക്കാതിരിക്കാന്‍ മാനേജ്മെന്റ് ഓരോ തൊഴിലാളികള്‍ക്കും സ്വന്തമായി മാറാവുന്ന രീതിയില്‍ ശമ്പളം ചെക്കായി നല്‍കണമെന്ന് ട്രേഡ് യൂണിയന് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പണം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പരിധിയില്‍ നിന്ന് തോട്ടം തൊഴിലാളികളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നേതാക്കള്‍ ജില്ലാ കലക്ടറെ സന്ദര്‍ശിച്ചിരുന്നു. കളക്ടര്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം കൈകൊള്ളും. ട്രേഡ്യൂണിയന്‍ ഭാരവാഹികളായ വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജില്ലാസെക്രട്ടറി പി.കെ.മുരളീധരന്, പി. കെ.മൂര്‍ത്തി, പി.ഗഗാറിന്, പി. പി.ആലി, പി.വി.കുഞ്ഞുമുഹമ്മദ്, എന്‍. ഒ.ദേവസി, എന്‍. വേണുഗോപാല്‍, ബി.സുരേഷ് ബാബു എന്നിവരുടെനേതൃത്വത്തിലാണ് കലക്ടറെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: