കല്‍പ്പറ്റ : ജില്ലയില്‍ 500, 1000 രൂപയുടെ പഴയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് നവംബര്‍ 24 വരെ സര്‍ക്കാര്‍ സേവനങ്ങളില്‍ ഇടപാടുകള്‍ നടത്താം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍,പഞ്ചായത്ത്,മുന്‍സിപ്പാലിററി, കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കുള്ള വിവിധയിനം നികുതികള്‍,ഫീസുകള്‍, പിഴകള്‍ എന്നിവ അടയ്ക്കാം.വാട്ടര്‍ ചാര്‍ജ്ജ്,ഇലകട്രിസിറ്റി ബില്‍ ഉള്‍പ്പടെ യൂട്ടിലിറ്റി ബില്ലുകളും അവയുടെ കുടിശ്ശികയും മുന്‍കൂര്‍ അടവ് ഒഴികെ പഴയ കറന്സിനോട്ടുകള് ഉപയോഗിച്ച് അടയ്ക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: