കല്‍പ്പറ്റ : നോട്ടുകള്‍ മാറിയെടുക്കുന്നതിന്റെ പേരില്‍ റേഷന്‍ സമ്പ്രദായം തകര്‍ക്കാന്‍ സിപിഎം നീക്കം. ഇടത് സംഘടനയായ എന്‍ജിഒ യൂണിയന് ആണ് ഇതുസംബന്ധിച്ച് ജില്ലയില്‍ നീക്കം ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞമാസത്തെ പഞ്ചസാര എടുക്കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ എത്തിയവരോടാണ് വിവേചനം.
മൊബൈല്‍ അക്കൗണ്ട് വഴിയും നെറ്റ് ബാങ്കിങിലൂടെയും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സംവിധാനമുണ്ടെന്നിരിക്കെ കള്ളനോട്ടിന്റെ പേര് പറഞ്ഞ് സിവില്‍ സപ്ലൈസിലെ ചില അസിസ്റ്റന്റ് മാനേജര്‍മാര്‍ ചെലാന്‍ ഒപ്പിടാതെ മടക്കുകയാണ്. സിപിഎം പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: