മാനന്തവാടി : കള്ളപ്പണം തടയാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500, 1000, രൂപയുടെ നോട്ടുകള്‍ മാനന്തവാടി ഡിപ്പോ കേന്ദ്രീകരിച്ച് ചില ജീവനക്കാരും കച്ചവടക്കാരും മാറ്റിയെടുക്കുന്നതായി വ്യാപക പരാതി.
നോട്ടിന് നിരോധനം വന്ന ഉടന്‍ തന്നെ ഇങ്ങനെ ഒന്നര ലക്ഷത്തോളം രൂപ ഒന്നിച്ചുമാറ്റിയെടുത്തിരുന്നു. ദൈനംദിനം ആയിരകണക്കിന് രൂപ ചില കച്ചവടക്കാരും മാറ്റിയെടുക്കുന്നു. ബസ്സിലെ യാത്രകാര്‍ക്ക് ചില്ലറ മടക്കി നല്കാനില്ലെന്നു പറയുമ്പോഴും ഇങ്ങനെ ആയിരകണക്കിന് രൂപയാണ് ചില്ലറ ആയി പുറത്തേക്ക് പോകുന്നത്.
കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ക്ക് ബാക്കി നല്‍കാന്‍കഴിയാതെ വിഷമിക്കുമ്പോഴാണ് വരുമാനമായി ലഭിച്ച ചില്ലറ നോട്ടുകള്‍ കള്ളപ്പണക്കാരെ സഹായിക്കാനായി കെഎസ്ആര്‍ടിസിയിലെ ചില ഉദ്യോഗസ്ഥര്‍ മുതിരുന്നത്.
സാമ്പത്തിക നഷ്ടമെന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന കെഎസ്ആര്‍ടിസി കള്ളപ്പണക്കാരെ സഹായിക്കുന്നത് എന്തിനാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ എന്നാണ് ജനങ്ങള്‍ പറ യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: