ഇടുക്കി: പരിസ്ഥിതി ലോലപ്രദേശമായ മീശപ്പുലിമലയില്‍ അനധികൃതമായി പ്രവേശിക്കുന്നതും പുല്‍ത്തകടികള്‍ക്ക് നാശം നഷ്ടം ഉണ്ടാക്കുന്നതും തടയുന്നതിനായി ദേവികുളം സബ് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിച്ചാല്‍ കേരള ഫോറസ്റ്റ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ അറിയിച്ചു.
പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
















