പുലമാന്തോള്: കുന്തിപുഴയിലെ മണലൂറ്റല്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് ശക്തമായി തുടരുന്നു. നടപടിയെടുക്കേണ്ട അധികാരികള്‍ ഇതൊന്നും അറിഞ്ഞമട്ടില്ല.
ചരല്‍കല്ലുകള്‍ നിറഞ്ഞ പുഴയുടെ ഉപരിതലം കിളച്ചുമറിച്ച് അരിപ്പകള്‍ കൊണ്ട് അരിച്ചെടുക്കുന്ന മണല്‍ ചാക്കുകളിലാക്കിയാണ് ഇവിടെ നിന്നും കടത്തുന്നത്. പുഴക്ക് നടുവില്‍ വലിയ കുഴികളുണ്ടാക്കിയണ് മണലെടുക്കുന്നത്. പുഴയില്‍ വെള്ളമെത്തുന്നതോടെ ഇത് ചതികുഴികളായി മാറുമെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി ജലസേചന പദ്ധതികള്‍ കുന്തിപുഴയിലുണ്ട്. പുലാമന്തോള്‍ വിളയൂര്‍ തടയണക്ക് സമീപത്ത് നിന്നും മണലെടുക്കുന്നത് തടയണയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.
ഒരുനാടിനെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിവിടുന്ന ഈ മണലെടുപ്പിനെതിരെ നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പക്ഷേ നടപടികളൊന്നുമുണ്ടായില്ല. പഞ്ചായത്ത് അധികൃതര്‍ മണല്‍ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: