അരീക്കോട്: വാലില്ലപുഴ വേദവ്യാസ വിദ്യാനികേതന്‍ സ്കൂള്‍ തീവെച്ച് നശിപ്പിക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നേഴ്സറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന മുറിയിലാണ് തീ പടര്‍ന്നത്. മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍ പെട്ടെന്ന് തീ അണക്കാന്‍ സാധിച്ചത് വലിയ അപകടം ഒഴിവാക്കി. ഏകദേശം പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വിദ്യാനികേതന്‍ കോഴിക്കോട്, മലപ്പുറം ജില്ലാ ഭാരവാഹികളായ എം.കൃഷ്ണദാസ്, പി.ചന്ദ്രന് എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ തീ ഉണ്ടാകാന്‍ യാതൊരു സാഹചര്യവും നിലവിലില്ലെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: