കൊച്ചി: സിപിഎം ഗുണ്ടാനേതാവ് സക്കീര്‍ ഹുസൈന്റെ മുന്നില്‍ പോലീസ് മുട്ട് കൂട്ടിയിടിച്ച് ഭയപ്പാടിലാണ് നില്‍ക്കുന്നതെന്നും കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ഭയന്ന് നിന്ന പോലീസ് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ ഒന്നും തന്നെ സംഭവിക്കില്ല എന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎമ്മിന്റെ ഗുണ്ടാസംഘങ്ങള്‍ക്ക് ആളും പണവും എത്തിക്കുന്ന ഏജന്റാണ് ഏരിയാസെക്രട്ടറി സക്കീര്‍ ഹുസൈനെന്നും അതുകൊണ്ടാണ് സംസ്ഥാന നേതൃത്വം ഗുണ്ടാനേതാവിന് സംരക്ഷണം നല്‍കുന്നതെന്നും, 15 ലധികം ക്രിമിനല്‍ കേസ്സില്‍ പ്രതിയായിട്ടും വ്യക്തമായ തെളിവ് ലഭിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിക്കുന്ന അനാസ്ഥ കേരളത്തിന്റെ വരും നാളുകളില്‍ പോലീസ് സിപിഎം ആകുന്ന കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാ നേതാവിന് കാവല്‍ നില്‍ക്കാതെ കല്‍തുറങ്കിലടക്കാനുള്ള ആര്‍ജ്ജവം പോലീസ് കാണിക്കണമെന്നും അല്ലാത്തപക്ഷം ബഹുജനങ്ങളെ സംഘടിപ്പിച്ച് സുഖവാസ ഒളിസങ്കേതത്തിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഭസിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.എച്ച്. ഷൈലേഷ്, പി.എസ്. രാഹുല്‍ സംസ്ഥാന സമിതിയംഗം ആര്‍.അരവിന്ദ്, നേതാക്കളായ സലീഷ് ചെമ്മണ്ടൂര്‍, പി.പി.നിഥിന്‍, അനില്‍ കുമാര്‍ ഇടപ്പള്ളി, എസ്.ജി. ശ്രീജിത്ത്, ടി.കെ. പ്രശാന്ത്, ടി. ബാലചന്ദ്രന്‍, ഇ.ജി. മനോജ്, രാഹുല്‍ പാറക്കടവ്, അരുണ്‍, രാജേഷ്, ശ്രീക്കുട്ടന്‍ ടി.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















