കല്‍പ്പറ്റ :ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം തലമുറയിലേക്ക് പകരാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം നടത്തുന്ന ഊര്‍ജോല്‍സവം 2016 കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്കൂളില്‍ നവംബര്‍ 26ന് രാവിലെ 9.30ന് നടക്കും. ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഓരോ വിദ്യാലയത്തിനും പ്രൊജക്ട് അവതരിപ്പിക്കാന്‍ രണ്ടു പേരടങ്ങുന്ന ടീമിനും ചിത്രരചന, ഉപന്യാസം, കാര്‍ട്ടൂണ്‍ രചന എന്നിവയ്ക്ക് ഓരോ കുട്ടിക്കും പങ്കെടുക്കാം. ഗാര്‍ഹിക ഊര്‍ജം എന്നതാണ് പ്രൊജക്ടിന്റെ വിഷയം. ഏതെങ്കിലും വീട്ടുപകരണത്തിന്റെ പ്രവര്‍ത്തനമാണ് വിവരിക്കേണ്ടത്. കാര്‍ട്ടൂണിന് ജീവിത രീതി മാറ്റങ്ങളും ഊര്‍ജ ഉപയോഗവും, ചിത്രരചനയ്ക്ക് ഊര്‍ജവും വെള്ളവും ഉപന്യാസത്തിന് ഊര്‍ജ്ജ സുരക്ഷ എന്നിങ്ങനെയാണ് വിഷയങ്ങള്‍. ജില്ലാതല വിജയികള്‍ കേരള വിദ്യാര്‍ത്ഥി ഊര്‍ജ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടും. വിവരങ്ങള്‍ക്ക് 9496344025
പ്രതികരിക്കാൻ ഇവിടെ എഴുതുക: