പനമരം: കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണവും യുവമോര്‍ച്ച ജില്ല റാലിയും ഡിസംബര്‍ 1ന് മാനന്തവാടിയില്‍ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗം പനമരത്ത് നടന്നു.കെ.മോഹന്‍ദാസ് ചെയര്‍മാനും അഖില്‍ പ്രേം .സി ജനറല്‍ കണ്‍വീനറുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളായി പള്ളിയറ രാമന്, കെ.സദാനന്ദന്, ഇ.പി ശിവദാസന്‍ മാസ്റ്റര്‍, പി.സി മോഹനന് മാസ്റ്റര്‍ എന്നിവരേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ വൈസ് ചെയര്മാന് കണ്ണന് കണിയാരം, കണ്‍വീനര്‍ പ്രശാന്ത് മലവയല്‍, ജിതിന് ഭാനു എന്നിവരേയും തിരഞ്ഞെടുത്തു. സ്വാഗത സംഘ രൂപീകരണ യോഗം ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു.പി.ജി ആനന്ദ് കുമാര്‍, വി.കെ രാജന് ,വി.കെ സദാനന്ദന് തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: