മാനന്തവാടി;വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബിഎംഎസ്സ്)സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാരിടിയുടെ ഭാഗമായി വയനാട് ഓട്ടോറിക്ഷ മസ്ദൂർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ
മാനന്തവാടി ഗാന്ധി പാർക്കിൽ സായാഹ്നധർണ്ണ നടത്തി.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിർണയിക്കാനുളള അധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കുക,പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവ് മൂലം സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധികനികുതി ഉപേക്ഷിക്കുക,സ്വയം തൊഴിലിന്റെ ഭാഗമായി സർവീസ് നടത്തുന്ന ഓട്ടോ ടാക്സി പോലുളള ചെറുകിട വാഹനങ്ങൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സബ്സിഡി നിരക്കിൽ വിതരണംചെയ്യുക,ചെറുകിട വാഹനങ്ങളുടെ ഇൻഷുറൻസ്പ്രീമീയം -ടാക്സ് വർദ്ധന എന്നിവ ഒഴിവാക്കുക,ലീഗൽമെട്രോളജി വകുപ്പ് ഈടാക്കിവരുന്ന ഭീമമായ പിഴ ഒഴിവാക്കുക ,മാനന്തവാടി ടൗണിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സായാഹ്നധർണ്ണ നടത്തി.കേരളാ ഓട്ടോറിക്ഷ മസ്ദൂർ സംഘം(ബിഎംഎസ്)സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ജി നായർ ധർണ്ണ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷതവഹിച്ചു.മേഖല പ്രസിഡന്റ് പി.നാരായണൻ,വി.ആർ.രാകേഷ് പ്രസംഗിച്ചു.ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം,
ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചുവയനാട് ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബിഎംഎസ്) മാനന്തവാടിയിൽ നടത്തിയ സായാഹ്നധർണ്ണ കേരളാ ഓട്ടോറിക്ഷ മസ്ദൂർ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ജി നായർ ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: