മുഹമ്മ: ഭക്തിയുടെ നിറവില്‍ ചീരപ്പന്‍ച്ചിറ അയ്യപ്പന്‍ പഠന കളരിയില്‍ അയ്യപ്പജ്യോതി ചൈതന്യ ദീപ പ്രതിഷ്ഠ നടന്നു. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ശ്രീനാരായണ വൈദീക സംഘം പ്രസിഡന്റ് വി.കെ. സുരേഷ് ശാന്തിയും 18 പുരോഹിതന്മാരും ചേര്‍ന്ന് ദിവ്യജ്യോതി ഏറ്റുവാങ്ങി. കാരുമാത്ര ഗുരുപദം ഡോ. ടി.എസ്. വിജയന്‍തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യജ്യോതി പ്രതിഷ്ഠ നടത്തി. 18 തന്ത്രിമാരും ശ്രീനാരായണ ശിഷ്യപരമ്പരയിലെ നൂറിലധികം പുരോഹിതന്മാരും ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. പന്തള കൊട്ടാരത്തിനെ പ്രതിനിധീകരിച്ച് ശശികുമാര്‍ വര്‍മ്മ തമ്പുരാന്‍ പങ്കെടുത്തു.
















