കാഞ്ഞങ്ങാട്: ടിപ്പര്‍ മേഖലയില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്ന തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍നയം അവസാനിപ്പിക്കണമെന്നും തൊഴിലാളികളെ പീഡിപ്പിക്കുന്ന നയം ഉദ്യോഗസ്ഥര്‍ അവസാനിപ്പിച്ച് തൊഴില്‍ ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്നും ബിഎംഎസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ട തൊഴിലാളികളെ നിരന്തരം പീഡിപ്പിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ വായ്പ എടുത്ത് ഉപജീവനമെന്ന നിലയിലും സ്വയംതൊഴില്‍ കണ്ടെത്താനുമാണ് വാഹനം വാങ്ങുന്നത്. എന്നാല്‍ ഇവിടെ ഭരിക്കുന്ന ഭരണക്കാര്‍ ഇവരുടെ ജീവിതത്തില്‍ വിലങ്ങു തടിയാവുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍ (ബിഎംഎസ്) സംസ്ഥാന സെക്രട്ടറി ബി.വി.സത്യനാഥ് മുന്നറിയിപ്പ് നല്കി. സുധി കൊടവലം, ജയേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ദാമോദരന്‍ എണ്ണപ്പാറ സ്വാഗതവും അഭിനേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: