എടത്വാ: ഗ്രാമീണ പോസ്റ്റോഫീസിലും നോട്ടുകള്മാറാന് സൗകര്യമൊരുക്കണമെന്ന് പോസ്റ്റോഫീസിലെ അകൗണ്ട് ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടു.
നിലവില്‍ സബ് പോസ്റ്റോഫീസില്‍ മാത്രമാണ് പഴയ കറന്സിനോട്ടുകള് സ്വീകരിക്കുന്നത്. ഗ്രാമീണ തപാലോഫീസുകളിലൂടെ 500, 1000 നോട്ടുകള്‍ മാറ്റിക്കിട്ടുകയാണെങ്കില് മുതിര്‍ന്ന പൗരന്മാര്ക്കും, സാധാരണ ജനങ്ങള്‍ക്കും ഗുണപ്രദമാകുമെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്. ബാങ്കുകളിലെ തിരക്കില്‍ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല. തിരക്കുകുറയുന്നതോടെ ബാങ്കുകളിലെ പണം കാലിയാകും.
ദിവസങ്ങളോളം ബാങ്കുകളുടെ മുമ്പില്‍ കുത്തിയിരുന്നു മടങ്ങുന്നവരാണ് അധികവുമുള്ളത്. പ്രായമായവരുടെ ദുരിതം അവസാനിപ്പിക്കാന്‍ വേണ്ടിയെങ്കിലും ഗ്രാമീണ തപാലോഫീസുകളില്‍ നിന്ന് കറന്‍സികള്‍ മാറിക്കിട്ടാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നു.
















