ചേര്‍ത്തല: സിഎല്‍സി മുട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ കേരള ക്വിസ് മത്സരത്തില്‍ അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്എസ്എസ് ജേതാക്കളായി. പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം എസ്എന്എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനം നേടി. സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജോബിന് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വികാരി റവ.ഡോ. പോള്‍ വി. മാടന് സമ്മാനദാനം നിര്‍വഹിച്ചു.
















