കുണ്ടറ: അധികാരസ്ഥാനങ്ങള്‍ വിട്ടൊഴിയാത്ത ഉദേ്യാഗസ്ഥദമ്പതികള് നാടിന് അപമാനമാകുന്നു. നെടുവത്തൂര്‍ പള്ളത്ത് വീട്ടില്‍ സുധാകരന്പള്ളത്തും ഭാര്യ വി.എന്‍.ബേബി സുധീരയുമാണ് ഈ ഉദേ്യാഗസ്ഥ ദമ്പതികള്‍.
സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജൂണ്‍ 30ന് സുധാകരന്പള്ളത്തും, ചവറ കെഎംഎല്എലിന്റെ തഹസില്‍ദാര്‍ സ്ഥാനത്ത് നിന്ന് 2015 മെയ് 13ന് വി.എന്‍.ബേബിസുധീരയും വിരമിച്ചതാണ്. എന്നാല്‍ തങ്ങളുടെ പഴയ അധികാര സ്ഥാനങ്ങള്‍ വിട്ടൊഴിഞ്ഞത് മറച്ചുവച്ച് ഇപ്പോഴും സുധാകരന് പള്ളത്ത് കേരളാ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടറാണെന്നും ഭാര്യ വി.എന്‍.ബേബി സുധീര തഹസില്‍ദാര്‍ ആന്റ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണെന്നുമുള്ള ബോര്‍ഡാണ് വീടിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത് നാട്ടുകാരെയും പോലീസിനെയും അധികാരികളെയും പറ്റിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് നാട്ടുകാര്‍ അരോപിച്ചു.
പുതുതായി ഈ മേഖലയില്‍ വരുന്ന പോലീസ് ഉദേ്യാഗസ്ഥരും മറ്റ് ഇതര ഡിപ്പാര്‍ട്ട്മെന്റിലെ ഉദേ്യാഗസ്ഥരും കാര്യങ്ങളറിയാതെ സല്യൂട്ടും അനര്‍ഹമായ സേവനങ്ങളും ഇവര്‍ക്ക് നല്‍കുന്നതായി ആക്ഷേപമുണ്ട്. ഇവര്‍ക്ക് വിരോധമുള്ള ആളുകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. നെടുവത്തൂര്‍ രാഗദീപത്തില് രാജന് വിവരാവകാശ നിയമപ്രകാരം സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷനില്‍ നല്കിയ അപേക്ഷയുടെ മറുപടിയിലാണ് സുധാകരന് പള്ളത്ത് ഇപ്പോള്‍ ബോര്‍ഡ് ഡയറക്ടര്‍ അല്ലെന്നുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ കാലാവധി സമയത്ത് ടിഎ, ഡിഎ, സിറ്റിംഗ്ഫീസ് ഇനത്തില്‍ 1,44,748 രൂപ കൈപ്പറ്റിയതായി വിവരാവകാശ മറുപടിയിലുണ്ട്.
















