താനൂര്‍: സംഘപരിവാര്‍ സംഘടനകളുടെ ജില്ലയിലെ ഊര്‍ജ്ജസ്രോതസ്സും പ്രവര്‍ത്തകരുടെ ആവേശവുമായിരുന്ന താനൂര്‍ ജയചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. മുക്കോലയിലെ വീട്ടില്‍ ആയിരങ്ങളാണ് അവസാനമായി പ്രിയനേതാവിനെ കാണാനെത്തിയത്. വിവിധ രാഷ്ട്രീയ മത നേതാക്കള്‍ അന്ത്യമോപചാര്പ്പിച്ചു.
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ് സേതുമാധവന്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പ്രമുഖ് എ.എം.കൃഷ്ണന്, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്, താനൂര്‍ എംഎല്‍എമാരായ വി.അബ്ദുറഹ്മാന്, പി.കെ.അബ്ദുറബ്ബ്, മുന്‍ എംഎല്‍എ അബ്ദുറഹ്മാന് രണ്ടത്താണി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, ബിജെപി നേതാക്കളായ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, സി.കെ.പത്മനാഭന്, കെ.രാമചന്ദ്രന്, കെ.ജനചന്ദ്രന്, എന്‍.ശിവരാജന്, പി.സി.മോഹനന്, അമൃതാനന്ദമയി മഠം മഠാധിപതി അതുല്യാമൃത ചൈതന്യ, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.ചാരു, സംഭാഗ് കാര്യവാഹ് കെ.ദാമോദരന്‍, വിഭാഗ് കാര്യവാഹ് കെ.പി.നന്ദകുമാര്‍, ജില്ലാ കാര്യവാഹ് വിശ്വനാഥന് തുടങ്ങിയവര്‍ അന്ത്യമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: