പാനൂര്‍: ബേങ്ക് ഇടപാടുകാര്‍ക്ക് പാനൂര്‍ ടൗണില്‍ പ്രയാസമില്ല. സേവാഭാരതി പ്രവര്‍ത്തകര്‍ നല്കിയ സേവനം മാതൃകയായി. ടൗണിലെ എസ്ബിടി, ഫെഡറല്‍, സിണ്ടിക്കേറ്റ്, കാനറ ബേങ്കുകള്‍ക്കു മുന്നില്‍ ഹെല്‍പ്പ്ഡെസ്ക്കില്‍ നിന്നും ഫോം പൂരിപ്പിച്ചു നല്‍കിയും ക്യൂ നിയന്ത്രിച്ചും സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തു വന്നു. ക്യൂ നിന്നു തളര്‍ന്നവര്‍ക്കു ഇരിക്കാന്‍ കസേരയും കുടിവെളളവും ഒരുക്കിയിരുന്നു. ബേങ്കുകളില്‍ ജീവനക്കാരെ സഹായിക്കാനും സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. ഫോം തീര്‍ന്നപ്പോള്‍ എത്തിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകരുടെ സഹായമാണ് ബേങ്ക് അധികൃതര്‍ തേടിയത്. ആര്‍എസ്എസ് ജില്ലാസേവാപ്രമുഖ് ടിപി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എന്‍.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കൊല്ലംമ്പറ്റ പ്രേമന്, സി.ടി.കെ.അനീഷ്, ലസിത പാലക്കല്‍, കെ.ജിഷ്ണു, കെ.അമല്‍, ഇ.പി.രാജീവന്, കെ.പി.അനൂപ്, കെ.മിഥുന്, കെ.പി.സഞ്ജയന്, സി.പി.ഷിജു, കെ.രാഹുല്‍, എന്‍.കെ.അതുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ബേങ്ക് ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഏറെ ആശ്വാസവും സഹായവുമായ സേവനപ്രവര്‍ത്തനം തികച്ചും അനുകരണീയമായി.
















