പിലാത്തറ: പഴിച്ചിയില്‍ അംഗന്‍വാടിയില്‍ ശിശുദിന ഘോഷയാത്ര, കലാവിരുന്ന്, പായസദാനം എന്നിവയുണ്ടായി. ചെറുപ്പാറ അംഗന്‍വാടിയില്‍ കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികളും പായസദാനവുമുണ്ടായി. പഞ്ചായത്തംഗം ബി.പി.ബീന ഉദ്ഘാടനം ചെയ്തു. എടനാട് ഈസ്റ്റ് എല്‍പി സ്കൂളില്‍ ചാച്ചാജിയുടെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചന, ഘോഷയാത്ര എന്നിവയുണ്ടായി. പ്രഥമാധ്യാപിക കെ.വി.രാധാമണി ശിശുദിന സന്ദേശം നല്കി. കോട്ടക്കുന്ന് അംഗന്‍വാടിയില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികള്‍ നടന്നു. ബാന്റ്മേളം സഹിതം അമ്മമാരും നാട്ടുകാരും അണിനിരന്ന ഘോഷയാത്ര നടന്നു.
















