മാഹി: നോട്ടുമാറ്റലുമായി ബന്ധപ്പെട്ട് മാഹി,പളളൂര്‍ മേഖലയിലെ ബാങ്ക് ഇടപാടുകാര്‍ക്കായി ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹെല്പ് ഡസ്ക് കൗണ്ടര്‍ തുറന്നു. ആവശ്യമായ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുകയും കുടിവെളളമുള്പ്പെടെ വിതരണം ചെയ്യുകയും ചെയ്തു. ബിജെപി-യുവമോര്‍ച്ച നേതാക്കളായ സത്യന് ചാലക്കര, വിജയന് പൂവ്വാച്ചേരി,വിജേഷ് ചെമ്പ്ര, ജയചന്ദ്രന്, വൈഷ്ണവ് മമ്പളളി, വൈഷ്ണവ് മനോജ് എന്നിവര്‍ നേതൃത്വം നല്കി.
















