ഇരിട്ടി: കൊച്ചു കര്‍ഷകനായ വിദ്യാര്‍ഥി തന്റെ കൃഷിയിടത്തില്‍ വിളയിച്ചത് എണ്‍പത് കിലോവോളം ഭാരം വരുന്ന ഭീമന്‍ കാച്ചില്‍. എടക്കാനം സ്‌കൂളിനു മുന്നിലെ പുതുക്കാലം ചന്ദ്രന്റെയും കെ.പി.മോഹിന്റെയും മകന്‍ തറച്ചാണ്ടി ആശ്വന്ത് ആണ് തന്റെ പുരയിടത്തില്‍ ഭീമന്‍ കാച്ചില്‍ വിളയിച്ചത്. ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയായ ആശ്വന്ത് തന്റെ പുരയിടത്തില്‍ കാച്ചില്‍ കൂടാതെ പയര്‍, ചീര, മരച്ചീനി തുടങ്ങി വിവിധ കൃഷികളും നടത്തുന്നുണ്ട്. ജൈവകൃഷിരീതിയില്‍ ചാണകം മാത്രമാണ് ഇവക്ക് വളമായി നല്കുന്നത്. സ്‌കൂള്‍ വിട്ട് വന്ന ശേഷം ലഭിക്കുന്ന ഏതാനും മണിക്കൂറുകളാണ് അശ്വിന്‍ തന്റെ കൃഷിക്കായി വിനിയോഗിക്കുന്നത്.
















