കണ്ണൂര്‍: കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുന്നത് ധനധൂര്‍ത്ത് രാഷ്‌ട്രീയമാണെന്ന് സാമ്പത്തികകാര്യ വിദഗ്ധനും സംസ്ഥാന ധനകാര്യ കമ്മിഷന്‍ ചെയര്‍മാനുമായ ഡോ.ബി.എ.പ്രകാശ് പറഞ്ഞു. കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തിലുള്ള ശിവോഹത്തില്‍ കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വികസനമെന്നത് സൗജന്യങ്ങളുടെ വിതരണം മാത്രമാണ്. എല്ലാവര്‍ക്കും എപിഎല്ലില്‍ നിന്ന് മാറി ബിപിഎല്‍ നിരയിലേക്ക് വരാനാണ് താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിരി ഡയറക്ടര്‍ ഡോ.വി.പി.രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. സിരി സിഇഒ ഒ സുനിത ആര്‍.നായര്‍ സ്വാഗതവും ഐഎഎസ് അക്കാദമി ഡയറക്ടര്‍ ഡോ.പി.നാരായണന്‍ നന്ദിയും പറഞ്ഞു.
















