കൊച്ചി: ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ടിന്റെ ഭാഗമായ ബോളിവുഡ് പാര്‍ക്കിലേക്ക് റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് ഒരുക്കുന്ന ഷാറൂഖ് ഖാന്റെ റാ വണ്‍ 4ഡി-യില്‍ എത്തുന്നു. റൈഡ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് ഷാറൂഖ് ഖാന് തന്നെയാണ്. ശേഖര്‍ സ്റ്റുഡിയോയില്‍ നടക്കുന്നതുപോലുള്ള ഷൂട്ടിംഗ് അനുഭവമാണ് പ്രേക്ഷകര്‍ക്കുണ്ടാവുക എന്ന് ഷാറൂഖ് ഖാന് പറയുന്നു.
റീമ കാഗ്റ്റി ആണ് റാ വണ്‍ റൈഡിന്റെ സംവിധായിക. ബോളിവുഡിലെ പ്രഗത്ഭ ഡിസൈനര്‍മാരുടേയും തിരക്കഥാകൃത്തുക്കളുടേയും നിര്‍മാതാക്കളുടേയും സഹകരണത്തോടെയാണ് റൈഡ് പൂര്‍ത്തിയാക്കിയത്. ഇവര്‍ ഒരുക്കുന്ന മായാലോകത്തില്‍ പ്രേക്ഷകര്‍ അവിഭാജ്യഘടകമാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ പ്രതീക് സുബ്രഹ്മണ്യം, ശേഖര്‍ സുബ്രഹ്മണ്യം, വില്ലന്‍ റാ വണ്‍, രക്ഷകന് ജി വണ്‍ എന്നിവരെ റൈഡില്‍ പ്രേക്ഷകര്‍ക്ക് മുഖാമുഖം കണ്ടുമുട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: