കണ്ണൂര്‍: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച രണ്ടാമത് ‘എ’ സോണ്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പയ്യന്നൂരിനെ പരാജയപ്പെടുത്തി സുല്‍ത്താന്‍ ബത്തേരി ചാമ്പ്യന്മാരായി. കാസര്‍ഗോഡ് മുതല്‍ കല്‍പറ്റ വരെയുള്ള 8 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് സംഘാടകസമിതി ചെയര്‍മാന്‍ ജാസിര്‍ തണ്ടോറയുടെ അദ്ധ്യക്ഷതയില്‍ ടി.വി.രാജേഷ് എംഎല്‍എ ഉല്‍ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ വി.പി.ശശികുമാര്‍ സ്വാഗതവും വിവിധ ഷോറൂം ഡയറക്ടര്‍മാരായ ഷമീര്‍ അത്തോളി, വിനോദ്ഫിലിപ്പ്, അഷ്മര്‍.ടി. മുഹമ്മദ് അന്‍വര്‍, അബ്ദുല്‍ജമാല്‍, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
















