കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നിലവിലെ റേഷന്‍ കാര്‍ഡുകള്‍ രണ്ടു തട്ടുകളാക്കി മാറ്റി റേഷന്‍ വിതരണം ചെയ്യുന്നതില്‍ വ്യാപകമായ ക്രമക്കേടുകള്‍ കാരണം അനര്‍ഹര്‍ ഉള്‍പ്പെട്ടതിനാല്‍ യഥാര്‍ത്ഥ ഉപഭോക്താക്കളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും റേഷന്‍ ലഭിക്കാന്‍ റേഷന്‍ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് കേരള സ്റ്റേറ്‌ര് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ധര്‍മ്മടം നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ടി.വി.ഭാര്‍ഗ്ഗവന്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.
















