പുല്‍പ്പള്ളി : വനവാസികളെ ചൂഷണം ചെയ്യുന്ന വര്‍ക്കെ തിരെ കര്‍ശന നടപടി സ്വീക രിക്കണമെന്ന് ബിജെപി പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്ത് സംയുക്ത ഭരണ സമിതി ആവശ്യപ്പെട്ടു. കോളനികളിലെ യുവതികളെ ഉപയോഗിച്ച് നടത്തുന്ന പെണ്‍വാണിഭവും നീലചിത്രനിര്മ്മാണത്തിലും കുറ്റക്കാരായവരെ ഉടന്‍ പിടികൂടണം. ഇത്തരം ഗൗരവമായ വിഷയങ്ങളില്‍ നിയമ പാലകര്‍ ജാഗ്രത പാലിക്കണമെന്നും ആദിവാസി ഊരുകളില്‍ അവിവാഹിതരായ അമ്മമാര്‍ വര്‍ദ്ധിക്കുന്നതും, ആദിവാസി യുവാക്കളുടെ അസ്വാഭവിക മരണങ്ങളും മറ്റ് നിരവധി ചൂഷണങ്ങളും നിത്യസംഭവമാകുകയാണ്.നിരക്ഷരരും നിര്‍ദ്ധനരുമായ ആദിവാസികളെ സാമ്പത്തികമായ പ്രലോഭനങ്ങളില്‍ പെടുത്തിയാണ് വശംവദരാക്കുന്നത്.ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എന്‍ വാമദേവന് അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.ഷാജിദാസ്, സനല്‍ കുമാര്‍, സുബാഷ്.പി.ആര്, പി.എന്‍.പ്രകാശന്, ഷൈജു പുലികുത്തിയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: