കാട്ടിക്കുളം : 500, 1000 നോട്ടുകള്‍ നിരോധിച്ച തോടെ കള്ളപ്പണം വെളുപ്പിക്കുന്നതിനായി കോടികള്‍ കുടകിലേക്കൊഴുകുന്നതായാണ് അറിയുന്നത്. നിരോധനം വന്നശേഷം ജില്ലയിലെ പലഭാഗത്തുനിന്നായി കോടികണക്കിന് രൂപയുടെ കുഴല്പണമാണ് കര്‍ണാടകയിലെ കുടകിലേക്ക് അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി കടന്നുപോകുന്നത്. കുടകിലെ ചെറുതും വലുതുമായ നിരവധി തോട്ടങ്ങളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കാനാണ് കുഴല്പണലോബിയുടെ ലക്ഷ്യം.
ഏകദേശം 400 കോടി രൂപയ്ക്കാണ് കാപ്പി. കുരുമുളക്, അടയ്ക്ക തുടങ്ങി പാട്ടത്തിനെടുത്തതായി പറയുന്നത്. ടാക്സി വാഹനങ്ങളിലുംമറ്റുമായാണ് കുഴല്‍പണം കടത്തുന്നത്. മതിയായ പരിശോധന ഇല്ലാത്തതും ഇവര്‍ക്ക് ആശ്വാസമാണ്. രേഖകളില്ലാത്ത കോടികള്‍ വിവിധ തോട്ടങ്ങള്‍ പാട്ടമെടുത്തതിന്റെ മറവില്‍ വന്‍കിട എസ്റ്റേറ്റ് ഉടമകള്പഴയ നോട്ടുകള്‍ മാറ്റിയെടുക്കും.
1000, 500, 300 എന്നിങ്ങനെ ഏക്കര്‍ കണ ക്കിന് തോട്ടങ്ങളുള്ള കുടകരെ കൂട്ടുപിടിച്ചാണ് ജില്ലയിലെ പണച്ചാക്കുകള്‍ അതിര്‍ത്തി കടക്കുന്നത്. കഴിഞ്ഞദിവസം മാത്രം കോടികണക്കിന് രൂപ കാട്ടിക്കുളം വഴി തോല്‍പ്പെട്ടി അതിര്‍ത്തി കടത്തിയതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: