കല്‍പ്പറ്റ : 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് പുതിയ നോട്ടിനായുള്ള പരക്കം പാച്ചിലിനും എടിഎമ്മിലെ നീണ്ട നിരയ്ക്കും ജില്ലയില്‍ ശമനമായി. ആവശ്യത്തിന് 50, 100, 10 രൂപ നോട്ടുകളും 2000 ത്തിന്റെ ഒറ്റ നോട്ടുകളുമാണ് ജനങ്ങളുടെ കൈയ്യിലെത്തിയത്. പണത്തിന് ദൗര്‍ലഭ്യം നേരിട്ടതോടെ പണം കൂടുതല്‍ സംഭരിച്ചുവെച്ചവരും ജില്ലയില്‍ കുറവല്ല. കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സുകളിലും പെട്രോള്‍ പമ്പുകളിലും സുഗമമായി വിനിമയം നടക്കുന്നുണ്ട്. മൂന്ന്, നാല് ദിവസത്തോടെ പണത്തിനായുള്ള നെട്ടോട്ടം അവസാനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: